ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈ ആർടിഎയുടെ 20-ാം വാർഷികം; യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും

ദുബൈ– 20-ാം വാർഷികം ആഘോഷിക്കുന്ന റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. ദുബൈ എയർപോർട്ടിലും, മെട്രോ, ട്രാം യാത്രകളിൽ യാത്രക്കാർക്കും ഇതിൻ്റെ ഭാഗമായി പങ്കെടുക്കാം.


ഈ മാസം 28 മുതൽ നവംബർ 1 വരെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. വിനോദ സഞ്ചാരികൾക്ക് പ്രത്യേക വെൽക്കം പാക്ക് ലഭിക്കും. ഈ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കുന്നവരെ ആർടിഎയുടെ സോഷ്യൽ മീഡിയ പേജുകളിൽ പരിചയപ്പെടുത്തും.

സ്ഥിരമായി ട്രാമിൽ യാത്ര ചെയ്യുന്നവർക്കായി ഒക്ടോബർ 22 മുതൽ നവംബർ 2 വരെ മൽസരമുണ്ട്.1 ‘രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം’ (2-ഫോർ-1) ഓഫറുകൾ ഉൾപ്പെടുന്ന ‘എന്റർടെയ്‌നർ യുഎഇ 2026 ബുക്ക്‌ലെറ്റ്’ ആണ് വിജയികൾക്കുള്ള സമ്മാനം.
നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുകളിലെ ഇഎൻബിഡി കിയോസ്കുകൾ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ഗോ ഫോർ ഇറ്റ്(‘Go4it) കാർഡിനെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യും.

ആർടിഎയുടെ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ നവംബർ 1 മുതൽ 30 വരെ എല്ലാ മെട്രോസ്റ്റേഷനുകളിലും ലഭ്യമാകും. നവംബർ 1ന് രാവിലെ 9ന് ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന ‘ബലൂൺസും പുഞ്ചിരിയും’ പോലുള്ള വിനോദ പരിപാടികൾ വിവിധ സ്റ്റേഷനുകളിലും കസ്റ്റമർ കെയർ സെന്ററുകളിലുമായി നടക്കും.

നവംബർ 1ന് മാത്രം അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനുകളിലും പ്രത്യേക ‘ആർടിഎ20’ ബൂത്ത് സജ്ജീകരിക്കും. ഇവിടെ പ്രവേശിക്കുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്‌സ് മുതൽ ചോക്ലേറ്റ് വരെ സമ്മാനമുണ്ട്.
നവംബർ 1 മുതൽ 5 വരെ റോക്‌സി സിനിമാസിൽ ആർടിഎ20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾക്ക് 20% കിഴിവ് ലഭിക്കും.ഇതേ കോഡ് ഉപയോഗിച്ച് ‘നൂൺ’ വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്കും 20% കിഴിവും ലഭിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!