ദമാം: സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു ഇന്ത്യൻ പ്രവാസി ഉന്നയിച്ച അവകാശവാദങ്ങൾ ഈസ്റ്റേൺ പ്രവിശ്യാ പോലീസ് നിഷേധിച്ചു.

ചോദ്യം ചെയ്യലിനായി ആളെ വിളിച്ചുവരുത്തിയതായും, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യുവേഴ്സിനെ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് അയാൾ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
പ്രവാസിയും തൊഴിലുടമയും തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
