റിയാദ്– മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു പേരുടെ വധശിക്ഷ സൗദിയിൽ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നു ജോർദാനികൾ ഒരു പാക്കിസ്ഥാനി എന്നിവരുടെ ശിക്ഷയാണ് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടപ്പാക്കിയത്.

രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഷേർ അബ്ദുല്ല ഖാൻ ഷേർ ഖാന് റിയാദിലും മയക്കുമരുന്ന് ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ ജോർദാനികളായ മുത്ലഖ് ശത്തി സുമൈഹാൻ, സുലൈമാൻ ഉലയ്യാൻ മുസ്ലഹ് അൽഅഥാമീൻ എന്നിവർക്ക് തബൂക്കിലും ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ ജോർദാനി ഹാനി അബ്ദുറഹ്‌മാൻ ദീബ് അബ്ദുറഹ്‌മാന് മക്ക പ്രവിശ്യയിൽ വെച്ചുമാണ് വധശിക്ഷ നടപ്പാക്കിയത്.
