സകാക്ക – സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി വനിത ആമാല്‍ ബിന്‍ത് മതര്‍ ബിന്‍ അബ്ബാസ് അല്‍അനസിയെ മനഃപൂര്‍വം കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയ പ്രതി ഹാദി ബിന്‍ റാദി ബിന്‍ ഗസാബ് അല്‍അനസിക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഭാര്യയെ കാറില്‍ പിന്തുടര്‍ന്ന പ്രതി യുവതിയെ കാറിടിച്ച് റോഡില്‍ തള്ളിയിട്ട ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.