റിയാദ്– അടുത്ത 48 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഈ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നും സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ന്യൂനമര്‍ദം സൗദി അറേബ്യയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്. സൗദിയെ ന്യൂന മര്‍ദം നേരിട്ട് ബാധിക്കില്ല. വിദഗ്ധര്‍ കാലാവസ്ഥ നിരീക്ഷിച്ചുവരികയാണ്. അതേസമയം സൗദിയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയുണ്ടാകുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വര്‍ത്ത ശരിയല്ലെന്നും കേന്ദ്രം അറിയിച്ചു.
