ജിദ്ദ– റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണമെന്ന് വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കി ജവാസാത്ത്. ഇതുമായി ബന്ധപ്പെട്ട അന്യേഷണത്തിന് മറുപടിയായിട്ടാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. വിസിറ്റ് വിസയിൽ സൗദിയിലെത്തുന്നവർ രാജ്യം വിടുന്നതു വരെ, അവരെ വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്ന ആതിഥേയന്റെ രേഖയിൽ തുടരുമെന്നും ജവാസാത്ത് വ്യക്തമാക്കി.
