അബഹ – അസീര്‍ പ്രവിശ്യയിലെ അല്‍ഖഹ്മക്കു സമീപം നടുക്കടലില്‍ മറിഞ്ഞ ബോട്ടിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. രണ്ടു ഫിലിപ്പിനോകളെയാണ് അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇരുവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായും പരിക്കുകളൊന്നുമില്ലാതെ അവരെ വിജയകരമായി രക്ഷപ്പെടുത്തിയതായും അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. മറൈന്‍ റെസ്‌ക്യൂ സംഘങ്ങളുടെ സമയബന്ധിതവും ഫലപ്രദവുമായ ശ്രമങ്ങളുടെ ഫലമായാണ് ഇരുവരെയും വേഗത്തില്‍ രക്ഷിക്കാനായത്.

സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സമുദ്രത്തില്‍ ഇറങ്ങുന്നതിനു മുമ്പ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്നും അതിര്‍ത്തി സുരക്ഷാ സേന അഭ്യര്‍ഥിച്ചു.