GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു

റിയാദ് : ജറുസലേമിലെ മസ്ജിദുൽ അഖ്‌സ കോമ്പൗണ്ടിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് പള്ളിയിലുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


ജൂതന്മാരുടെ സുക്കോത്ത് അവധി ദിനത്തിൽ ആയിരത്തിലധികം കുടിയേറ്റക്കാർ പോലീസ് സംരക്ഷണയിൽ അൽ-അഖ്സയിൽ പ്രവേശിക്കുകയും, വിലക്കപ്പെട്ട ഭാഗത്ത് ജൂതമത ആരാധനകൾ നിർവഹിക്കുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ ആരാധനയ്ക്ക് മാത്രമായി നീക്കിവെച്ച സ്ഥലത്ത് ഇത്തരം മറ്റു മതങ്ങളുടെ അനുഷ്ഠാനങ്ങൾ നടത്തുന്നത് 1994-ലെ ഇസ്രായേൽ-ജോർദാൻ സമാധാന ഉടമ്പടിയുടെ ലംഘനമാണ്. ഈ പ്രകോപനത്തെ ജോർദാൻ, ഖത്തർ, അറബ് ലീഗ്, ഒഐസി എന്നിവയും അപലപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!