ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ബിനാമിയെന് സംശയിക്കുന്ന 73 സ്ഥാപനങ്ങൾ കണ്ടെത്തി
ജിദ്ദ – ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി വിവരം. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലുമാണ് കണ്ടെത്തൽ. അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ബിനാമി ബിസിനസുകളാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രവിശ്യകളിലെ 1,519 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയത്. വാണിജ്യ സ്ഥാപനങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസ് കുറ്റകൃത്യങ്ങളും നിയമ […]