ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക ഹറമിലെ സൗജന്യ സേവനമായ തഹല്ലുൽ സേവനം ലഭിച്ചത് പത്തു ലക്ഷത്തിലേറെ പേർക്ക്

മക്ക – ഹറംകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സൗജന്യ സേവനമായ തഹല്ലുൽ സേവനം ലഭിച്ചത് പത്തു ലക്ഷത്തിലേറെ പേര്‍ക്ക്. ഉംറ പൂര്‍ത്തിയാക്കി ഇഹ്‌റാമില്‍ നിന്ന് മുക്തരാകാനുള്ള അവസാന കര്‍മമായ മുടിവെട്ടാന്‍ ഏര്‍പ്പെടുത്തിയ സേവനമാണ് തഹല്ലുല്‍. കഴിഞ്ഞ റമദാനിലാണ് ഹറംകാര്യ വകുപ്പ് തഹല്ലുല്‍ സേവനം ആരംഭിച്ചത്. വിശുദ്ധ ഹറമില്‍ രണ്ട് സ്ഥലങ്ങളിലാണ് തഹല്ലുല്‍ സേവനമുള്ളത്. ഇതില്‍ ഒന്ന് അല്‍മര്‍വ ഗെയ്റ്റിനടുത്തും രണ്ടാമത്തേത് കിഴക്കു ഭാഗത്തെ മുറ്റത്തുമാണ്. രണ്ട് മിനിറ്റ് മാത്രമാണ് ഇതിനായി എടുക്കുന്ന സമയം. പൂര്‍ണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അമ്പത് പ്രാവശ്യം രക്തദാനം നടത്തിയ എട്ട് സൗദി പൗരന്മാർക്കും ഒരു വിദേശിക്കും സല്‍മാന്‍ രാജാവിന്റെ ആദരം

റിയാദ്– അമ്പത് പ്രാവശ്യം രക്തദാനം നടത്തിയ എട്ട് സൗദി പൗരന്മാർക്കും ഒരു വിദേശിക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആദരം. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ്, സാമീ ബിന്‍ അബ്ദുല്‍ അസീസ്, കേണല്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ്, നാസര്‍ ബിന്‍ മുബാറക്, ഫൈസല്‍ മുഹമ്മദ് (മൊറോക്കോ), കേണല്‍ സഈദ് ബിന്‍ ഫാരിസ്, തുര്‍ക്കി ബിന്‍ സഅദ്, സാമി ബിന്‍ മഹ്ദി, അഹമദ് ബിന്‍ ഫയാദ് എന്നിവര്‍ക്കാണ് സെകന്റ് ക്ലാസ് മെഡല്‍ ഓഫ് മെരിറ്റ് ആദരവിന് രാജാവ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

അപകടം വരുത്തുന്ന രീതിയിൽ സ്കൂൾ ബസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ

അബൂദാബി– സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അപകടം വരുത്തുന്ന രീതിയിൽ ബസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസുകളിൽ വിലക്കേർപ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി). മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന വിദ്യാർത്ഥികളെയും ബസിൽ നിന്നും വിലക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്കൂൾ ബസിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേയാണ് കർശനനടപടികൾ സ്വീകരിക്കുക. വിദ്യാർഥികൾക്ക് ബസ് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നൽകണം. അപേക്ഷയിൽ ഒപ്പിടാൻ വിസമ്മതിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്കും ബസിൽ പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ജിദ്ദ– സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് വിവിധ പ്രവിശ്യകളില്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് ഉച്ച വിശ്രമ നിയമം ലംഘനങ്ങൾ കണ്ടെത്തിയത്. മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 17,000 ലേറെ ഫീല്‍ഡ് പരിശോധനകളാണ് മന്ത്രാലയം ഇത്തവണ നടത്തിയത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കാലത്ത് മധ്യാഹ്ന വിശ്രമ നിയമം പാലിക്കാത്തതിനെ കുറിച്ച് മന്ത്രാലയത്തിന് 300 ലേറെ പരാതികള്‍ ലഭിച്ചു. […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്‍റുകൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദാബി പൊലീസ്

അബൂദാബി – ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്‍റുകൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദാബി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന അബൂദാബി രാജ്യാന്തര ഹണ്ടിങ്, കുതിരയോട്ട പ്രദർശനമായ അഡിഹെക്സിലാണ് പൊലീസ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള രണ്ട് പുതിയ പദ്ധതികളാണ് തുടങ്ങുന്നത്. ഓഗസ്റ്റ് 30 മുതൽ ആരംഭിച്ച വർക്ക്‌ഷോപ്പുകളും കോഴ്‌സുകളും സെപ്റ്റംബർ 7 വരെ ഹാൾ 12 ൽ നടക്കുമെന്ന് പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നു. 24 ബ്ലാക്ക് പോയിന്റുകൾ […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ വിസക്ക് പുതിയ വ്യവസ്ഥകൾ; വിസ അനുവദിക്കാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് നുസുക്

ജിദ്ദ: ഉംറ തീർത്ഥാടനത്തിനുള്ള വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോം ആണ് പുതിയ വ്യവസ്ഥകൾ സജ്ജീകരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് നുസുക് വ്യക്തമാക്കി. ഉംറ സർവീസ് കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് നുസുക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ 8 മുതൽ പുതിയ ക്രമീകരണം നിലവിൽ വരുമെന്നും അറിയിപ്പിലുണ്ട്. വിസ ലഭിക്കുന്നതിനു മുമ്പായി ഉംറ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഇരു ഹറമുകളിലുമായി സന്ദർശനം നടത്തിയത് 5 കോടി വിശ്വാസികൾ

മക്ക: കഴിഞ്ഞ മാസം (സ്വഫർ) മാത്രം മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും 5,28,23,962 വിശ്വാസികൾ സന്ദർശനം നടത്തി യതായി മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി അറിയിച്ചു. കണക്കനുസരിച്ച്, 2,14,21,118 പേർ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആരാധനകൾ നടത്തി, അതിൽ 51,104 പേർ ഹിജ്ർ ഇസ്മായിലിൽ നമസ്കാരം നിർവ്വഹിച്ചു. ഈ മാസത്തിൽ മാത്രം 75,37,002 പേർ ഉംറ നിർവ്വഹിച്ചു. മസ്ജിദുന്നബവിയിൽ മാത്രം 2,06,21,745 പേർ ആരാധനകൾക്കായി എത്തി. അതിൽ 11,88,386 പേർ റൗള ശരീഫ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ട്രാഫിക് നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷക്കും പിഴക്കും പകരം സാമുഹിക സേവനം; പുതിയ പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി– ട്രാഫിക് നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും പിഴയും ഒഴിവാക്കി സാമൂഹിക സേവനം ശിക്ഷയായി നൽകാൻ പദ്ധതിയിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർ പള്ളികൾ, തെരുവുകൾ വൃത്തിയാക്കുക, പൊതുപാർക്കുകളിൽ മരങ്ങൾ നടുക, ആവശ്യമുള്ള പ്രത്യേക കേന്ദ്രങ്ങളിലോ ആശുപത്രികളിലോ സഹായിക്കുക, മറ്റ് കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങിയവ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. 1976-ലെ ട്രാഫിക് നിയമത്തിൽ മാറ്റം വരുത്തിയാണ് ഈ പരിഷ്‌കാരം. കുറ്റക്കാരൻ കാരണമായ നാശനഷ്ടങ്ങൾ നന്നാക്കി കൊടുക്കുക, ട്രാഫിക് സുരക്ഷാ ക്യാമ്പയിനുകളിൽ പങ്കെടുക്കുക, സ്‌കൂളുകളിലോ സാമൂഹിക […]

error: Content is protected !!