ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വര്‍ണ്ണ ഉല്‍പ്പാദനം 2030 ഓടെ ഇരട്ടിയാക്കാന്‍ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ

ജിദ്ദ – സ്വര്‍ണ്ണ ഉല്‍പ്പാദനം 2030 ഓടെ ഇരട്ടിയാക്കാന്‍ സൗദി പൊതുമേഖലാ സ്ഥാപനമായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ ബോബ് വില്‍റ്റ്. ചെമ്പ്, സ്വര്‍ണ്ണം, അപൂര്‍വ ധാതുവിഭവങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ഏകദേശം 250 കോടി ഡോളര്‍ തോതില്‍ ചെലവഴിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷം മആദിന്‍ കമ്പനിയുടെ സ്വര്‍ണ്ണ ഉല്‍പ്പാദനം 4,94,000 ഔണ്‍സ് കവിഞ്ഞു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഞ്ഞ ലോഹ ഉല്‍പ്പാദന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ് – ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നും സൗദി പ്രതീക്ഷ പങ്കുവെച്ചു. സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാനും ഫലസ്തീന്‍ ജനതക്ക് സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയോടെയുള്ള ഭാവി ഉറപ്പുനൽകാൻ ഫലസ്തീന്‍ അതോറിറ്റിയെ പ്രാപ്തമാക്കാനും സഹായിക്കുന്ന കൂടുതല്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. അതേസമയം, സൗദി-ഫ്രഞ്ച് സഹഅധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭ […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഉംറ വിസയിൽ എത്തിയവർ ഉടൻ തന്നെ റിട്ടേൺ ടിക്കറ്റ് നുസുക്കിൽ അപ്ഡേറ്റ് ചെയ്യണം

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തി, എഴുപത് ദിവസം പിന്നിട്ടവർ തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ഉംറ വിസ കമ്പനി ഉടമകൾ ട്രാവൽ ഏജന്റുമാരെ അറിയിച്ചു. ഉംറ വിസയിൽ എത്തിയവർ 90 ദിവസത്തിനകം രാജ്യം വിടണമെന്നത് നിർബന്ധമാണെന്നും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഉംറ വിസ നൽകുന്ന കമ്പനികൾക്കും ട്രാവൽ ഏജൻ്റുകൾക്കുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ഉംറ വിസയിലെത്തി 70 ദിവസമായി സൗദിയിൽ തങ്ങുന്നവരോട് ഉടൻ മടക്ക ടിക്കറ്റ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ദേശീയ ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന  ജീവനക്കാരൻ ലഭിക്കേണ്ട ശമ്പളം; അറിയാം

സൗദിയിൽ ദേശീയ ദിനവും പെരുന്നാളും അടക്കമുള്ള പൊതു അവധി ദിനങ്ങളിൽ എല്ലാ ജീവനക്കാർക്കും  അവധി നൽകണമെന്നത് തൊഴിൽ നിയമം അനുശാസിക്കുന്ന കാര്യമാണ്. അതേ സമയം പൊതു അവധി ദിനങ്ങളിലും മറ്റു അവധി ദിനങ്ങളിലുമെല്ലാം ചില പ്രത്യേക തൊഴിൽ സാഹചര്യങ്ങൾ കാരണം ജോലി ചെയ്യാൻ നിർബന്ധിതരാകേണ്ടി വരുന്ന നിരവധി തൊഴിലാളികൾ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാൽ ഇത്തരത്തിൽ അവധി ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് ഓവർടൈം വേതനം നൽകൽ തൊഴിലുടമയുടെ മേൽ നിർബന്ധമാണ്.(അതേ സമയം, പുതുതായി […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി

ദോഹ– ആഗസ്റ്റ് ഒമ്പതു മുതൽ അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിരുന്നത്. ലുസൈൽ ബൊളെവാഡ് റോഡ് നവീകരിച്ചതായി ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.റോഡ് എല്ലാവരെയും സ്വാഗതം ചെയ്യാൻ തയാറായതായും അവർ പോസ്റ്റിൽ പറഞ്ഞു. സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യെമന്‍ ഗവണ്‍മെന്റിന് 368 മില്യൺ ഡോളർ ധനസഹായം നൽകി സൗദി അറേബ്യ

ജിദ്ദ – കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെമന്‍ ഗവണ്‍മെന്റിന് 138 കോടി റിയാല്‍ ധനസഹായം നൽകി സൗദി അറേബ്യ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശ പ്രകാരവും യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റശാദ് മുഹമ്മദ് അല്‍അലീമിയുടെ അഭ്യര്‍ഥന മാനിച്ചുമാണ് ധനസഹായം നൽകിയത്. യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിനും യെമന്‍ സര്‍ക്കാരിനുമുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണയെയാണ് ഇത് സൂചിപ്പിക്കുന്നത്. യെമന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള സൗദി പ്രോഗ്രാം വഴിയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രാജ്യദ്രോഹക്കുറ്റം; സുരക്ഷാ സൈനികന്റെ വധശിക്ഷ നടപ്പാക്കി

ബുറൈദ – രാജ്യദ്രോഹ കേസിൽ സുരക്ഷാ സൈനികന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർപറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഈദ് ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽസഅബിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഭീകരവാദ രീതിശാസ്ത്രം സ്വീകരിക്കുക, സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവൃത്തികൾക്ക് പിന്തുണ നൽകുക എന്നീ കുറ്റങ്ങളാണ് സൈനികന്റെ മേലിൽ ചുമത്തിയിരിക്കുന്നത്. ഇന്ന് അൽഖസീം പ്രവിശ്യയിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2024 ൽ നുസുക് ആപ്പ് ഡൗൺലോഡുകളുടെ എണ്ണം 1.2 കോടിയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ 150 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 190 ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് നുസുക് ആപ്പ് സേവനം നൽകുന്നുണ്ട്. ആപ്പ് ഗുണഭോക്താക്കളിൽ 90 ശതമാനവും രാജ്യത്തിന് പുറത്തുനിന്നുള്ള ഉപയോക്താക്കളാണ്. ഹജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് നിയമംലംഘനം നടത്തിയ ബൈക്ക് യാത്രികനെ ട്രാഫിക് പോലീസ് പിടികൂടി

തബൂക്ക് – ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ ബൈക്ക് യാത്രികനെ സൗദി ട്രാഫിക് പോലീസ് പിടികൂടി. പൊതുസുരക്ഷയെ ബാധിക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറി. ഗതാഗത നിയമം ലംഘിക്കുന്നവർക്കായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് പോലീസ് അറിയിച്ചു.

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി കുവൈത്ത്

കുവൈത്ത് സിറ്റി – ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി കുവൈത്ത്. ഗാലപ്പ് ഇന്റർനാഷനൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് രാജ്യം സ്ഥാനം പിടിച്ചത്. യു.എസിലെ ഗാലപ്പ് എന്ന മൾട്ടിനാഷനൽ അനലിറ്റിക്‌സ് ആൻഡ് അഡ്വൈസറി കമ്പനി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ‘ക്രമസമാധാന’ സൂചികയിൽ ശ്രദ്ധേയമായ 88 പോയിന്റ് നേടി ഉയർന്ന നിലവാരം ഉറപ്പാക്കുന്നതായും റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് കുവൈത്തിൽ. പൊതു ക്രമസമാധാനം നിലനിർത്താനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളും നേട്ടത്തിന് കാരണമായി. പട്ടികയിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി പിഫ്

ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളില്‍ ഒന്നായ എം.ബി.സി ഗ്രൂപ്പിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. എം.ബി.സി ഗ്രൂപ്പില്‍ ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 17.955 കോടി ഓഹരികളാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തത്. ഇത് എം.ബി.സി ഗ്രൂപ്പിന്റെ ഓഹരി മൂലധനത്തിന്റെ 54 ശതമാനമാണ്. ഓഹരിയൊന്നിന് 41.60 സൗദി റിയാല്‍ വില നിശ്ചയിച്ച് 2024 നവംബര്‍ ഒന്നിന് 746.9 കോടി സൗദി റിയാലിന് എം.ബി.സി ഗ്രൂപ്പിന്റെ 17.955 കോടി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയും പാക്കിസ്ഥാനും പുതിയ പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു; രണ്ട് രാജ്യങ്ങള്‍ക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്ന് കരാര്‍ വ്യവസ്ഥ

റിയാദ് – സൗദി അറേബ്യയും പാക്കിസ്ഥാനും പുതിയ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ പങ്കാളിത്തം വിപുലീകരിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമെതിരായ ഏതെങ്കിലും ബാഹ്യ സായുധ ആക്രമണത്തെ ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥ പുതിയ തന്ത്രപരമായ കരാറില്‍ ഉള്‍പ്പെടുന്നു. റിയാദില്‍ നടന്ന ഔദ്യോഗിക ചർച്ചക്കൊടുവിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമാണ് പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ഏകോപന ശ്രമങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി പുതിയ തൊഴിലുടമയിലേക്ക് മാറാനുള്ള അവസരം ലഭ്യമായതായി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഹുറൂബ് മാറാനുള്ള അവസരമുള്ളതെന്ന് ജിദ്ദ ഫൈസലിയയിൽ സർവീസ് നടത്തുന്ന ശഫീഖ് മൊറയൂർ പറഞ്ഞു.. തൊഴില്‍ സ്ഥലങ്ങളില്‍നിന്ന് ഒളിച്ചോടിയതിനാലും വിട്ടുനില്‍ക്കുന്നതിനാലും ഹുറൂബാക്കപ്പെട്ടവര്‍ക്ക് തൊഴില്‍മാറി പദവി ശരിയാക്കാന്‍ അവസരമൊരുക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അടുത്ത ചൊവ്വാഴ്ച പൊതു അവധി

ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് ഒരുപോലെ അവധി ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

BAHRAIN - ബഹ്റൈൻ NEWS - ഗൾഫ് വാർത്തകൾ

ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനം

മനാമ– ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനമെടുത്ത് അധികൃതർ. കാപിറ്റൽ മുനിസിപ്പാലിറ്റിയാണ് ഈസ്റ്റേൺ കോസ്റ്റിലെ കമ്പനിയുടെ നിക്ഷേപ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ട കോടതി വിധി നടപ്പാക്കിയത്. മുനിസിപ്പാലിറ്റിയുമായുള്ള ഉപയോഗാവകാശ കരാർ കാലാവധി കഴിഞ്ഞതും ബാക്കി നിന്ന സാമ്പത്തിക ബാധ്യതകൾ അടയ്ക്കാതിരുന്നതുമാണ് ഒഴിപ്പിക്കൽ ഉത്തരവിന് കാരണം. ഈ വിധിയുടെ ഭാഗമായി, ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനിച്ചു. കമ്പനി കരാർ പുതുക്കുന്നതിലും സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിലും പരാജയപ്പെട്ടതാണ് ഇതിന് കാരണം. ഒഴിപ്പിക്കൽ പൂർത്തിയാക്കുന്നതിനും ഇന്ന് മുതൽ […]

error: Content is protected !!