GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ മയക്കുമരുന്നുമായി പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി – മയക്കുമരുന്നുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. സാല്‍മിയ ഏരിയയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്. പരിശോധനയില്‍ ഇവരുടെ രക്തത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. ഇവരുടെ പക്കല്‍ മദ്യവും മയക്കുമരുന്നും ലൈംഗിക കളിപ്പാട്ടങ്ങളും കണ്ടെത്തിയിരുന്നു.


അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇവരെ 21 ദിവസത്തേക്ക് ജയിലില്‍ അടക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിനിടെ പിടിയിലായ സെലിബ്രിറ്റികളെ പിന്നീട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!