ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് ഒരുപോലെ അവധി ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.