കുവൈത്ത് സിറ്റി – കുവൈത്തിലെ ഫോർത്ത് റിങ് റോഡ് അടച്ചിടുമെന്ന് അറിയിച്ച് ജനറൽ ട്രാഫിക് വകുപ്പ്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഭാഗത്തേക്കുള്ള ഹുസൈൻ ബിൻ അലി അൽറൂമി റോഡാണ് അടച്ചിടുന്നത്. എയർപോർട്ട് റോഡിലേക്കുള്ള ഓവർപാസ് മുതൽ അൽ ഗസാലി റോഡ് വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 45 ദിവസം ഗതാഗതം നിരോധിക്കുമൊന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ യാത്രക്കാർ സഹകരിക്കണമെന്നും മുൻകൂട്ടി വഴികൾ പ്ലാൻ ചെയ്യണമെന്നും ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.
