മക്ക: കഴിഞ്ഞ മാസം (സ്വഫർ) മാത്രം മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും 5,28,23,962 വിശ്വാസികൾ സന്ദർശനം നടത്തി യതായി മസ്ജിദുൽ ഹറാമിന്റെയും

മസ്ജിദുന്നബവിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി അറിയിച്ചു.
കണക്കനുസരിച്ച്, 2,14,21,118 പേർ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആരാധനകൾ നടത്തി, അതിൽ 51,104 പേർ ഹിജ്ർ ഇസ്മായിലിൽ നമസ്കാരം നിർവ്വഹിച്ചു.

ഈ മാസത്തിൽ മാത്രം 75,37,002 പേർ ഉംറ നിർവ്വഹിച്ചു. മസ്ജിദുന്നബവിയിൽ മാത്രം 2,06,21,745 പേർ ആരാധനകൾക്കായി എത്തി. അതിൽ 11,88,386 പേർ റൗള ശരീഫ് സന്ദർശിച്ചു. പുറമെ, 20,04,608 പേർ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്കും അബുുബക്കർ(റ)-നും ഉമർ(റ)-നും സലാം അർപ്പിച്ചു.
മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുണബവിയുടെയും പ്രധാന കവാടങ്ങളിലൂടെ പ്രവേശിക്കുന്ന ആരാധകരുടെയും ഉംറ തീർഥാടകരുടെയും എണ്ണം ട്രാക്ക് ചെയ്യുന്നതിന് നൂതന സെൻസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു. പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും, സൈറ്റുകളുടെ മേൽനോട്ടം വഹിക്കുന്ന പങ്കാളി ഏജൻസികളുമായുള്ള ഏകോപനത്തെ പിന്തുണയ്ക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.