പ്രവാസികൾക്ക് ആശ്വാസം; കുടുംബ സന്ദർശന വിസക്കുള്ള മിനിമം ശമ്പള വ്യവസ്ഥ റദ്ദാക്കി കുവൈത്ത്
കുവൈത്ത് സിറ്റി – കുടുംബ സന്ദർശന വിസക്കുള്ള മിനിമം ശമ്പള വ്യവസ്ഥ റദ്ദാക്കി കുവൈത്ത്. കുവൈത്ത് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുവൈത്തില്‍ താമസിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബങ്ങളെ വിസിറ്റ് വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ, ഫാമിലി വിസയുടെ കാലാവധി ഒരു മാസം മാത്രമായി തുടരുമെന്നും റെസിഡന്‍സി അഫയേഴ്സ് വകുപ്പിലെ ഇലക്ട്രാണിക് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ അസീസ് അല്‍കന്ദരി […]