പൊതു ശുചിത്വ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബൈ നഗരസഭയുടെ പുതിയ ആപ്പ്
ദുബൈ – പൊതു ശുചിത്വ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബൈ നഗരസഭ പുതിയ ആപ്പ് പുറത്തിറക്കി. ഇല്‍ത്തിസാം എന്ന പേരിലാണ് പുതിയ ആപ്പിന് തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി ശക്തിപ്പെടുത്താനാണ് ദുബൈയുടെ ഈ നീക്കം. മാലിന്യം തള്ളല്‍, തുപ്പല്‍, നിയമവിരുദ്ധമായ ബാര്‍ബിക്യൂ, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ എന്നിവയെ കുറിച്ച് ആപ്പ് വഴി തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ജുഡീഷ്യല്‍ അധികാരമുള്ള തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് തത്സമയ ഫോട്ടോ തെളിവുകളും ലൊക്കേഷന്‍ ട്രാക്കിംഗും […]