അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് വിദേശികൾ അറസ്റ്റിൽ
റിയാദ്– തലസ്ഥാന നഗരിയിലെ വില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് വിദേശികൾ അറസ്റ്റിൽ. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 40 ലക്ഷത്തിലേറെ വ്യാജ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വൻ ശേഖരവും പിടിച്ചെടുത്തു. നടത്തിപ്പുകാരായ ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഇ-സിഗരറ്റുകൾ, ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ഓയിലുകൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് നിയമവിരുദ്ധമായി വില്ലയിൽ നിർമിച്ചിരുന്നത്. സ്ഥാപനം അടച്ചുപൂട്ടി പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. […]