2.5 കോടി ഡോളർ വിലമതിക്കുന്ന അപൂർവ പിങ്ക് ഡയമണ്ട് മോഷ്ടിക്കപ്പെട്ട് മണിക്കൂറുകൾക്കകം വീണ്ടെടുത്ത് ദുബൈ പോലീസ്
ദുബൈ ∙ 2.5 കോടി ഡോളർ വിലമതിക്കുന്ന അപൂർവ പിങ്ക് ഡയമണ്ട് മോഷ്ടിക്കപ്പെട്ടെങ്കിലും, മണിക്കൂറുകൾക്കകം ദുബൈ പോലീസ് വജ്രം വീണ്ടെടുത്തു. ഒരു ഏഷ്യൻ രാജ്യത്തേക്ക് ഡയമണ്ട് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിലേറെ ആസൂത്രണം ചെയ്ത കവർച്ച പരാജയപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രമുഖ രത്നശാസ്ത്ര സ്ഥാപനം സാക്ഷ്യപ്പെടുത്തിയ ഈ വജ്രത്തിന് അതുല്യമായ പരിശുദ്ധി റേറ്റിംഗുണ്ട്, ഇത്തരമൊരു ഡയമണ്ട് വീണ്ടും കണ്ടെത്താനുള്ള സാധ്യത 0.01% മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ ജ്വല്ലറി ഉടമയെ […]