ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു; സിലിണ്ടറിന് 19.85 റിയാൽ

റിയാദ്: ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കി റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു. ഗ്യാസ് സിലിണ്ടറുകൾ മാറ്റുന്നതിന് വിതരണ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കേണ്ട ആവശ്യം ഈ മെഷീനുകൾ ഇല്ലാതാക്കുന്നു. 24 മണിക്കൂറും എളുപ്പത്തിൽ ഗ്യാസ് സിലിണ്ടറുകൾ മാറ്റാനുള്ള സൗകര്യമാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത. വെൻഡിംഗ് മെഷീനിലെ സ്ക്രീനിൽ ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. ഇരുമ്പ് സിലിണ്ടർ, ഫൈബർ സിലിണ്ടർ, പുതിയ മോഡൽ ഫൈബർ സിലിണ്ടർ എന്നിവ മാറ്റുന്നതിനും, ഗ്യാസ് സ്റ്റൗവും സിലിണ്ടറും ബന്ധിപ്പിക്കുന്ന […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

വാഹന പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികളെയും, പിടികിട്ടാപുള്ളികളായ 38 ആളുകളെയും അറസ്റ്റ് ചെയ്തതായി അധികൃതർ

കുവൈത്ത് സിറ്റി– ദേശീയതല ക്യാമ്പയ്‌നുകളിലും ചെക്ക്പോയിന്റുകളിലും കുവൈത്ത് പൊതുഗതാഗത വകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ വാഹന പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികൾ അറസ്റ്റിൽ. ഇതിനു പുറമെ തിരിച്ചറിയൽ രേഖകളില്ലാത്ത 34 പേരെയും പിടികിട്ടാപുള്ളികളായ 38 ആളുകളെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നിയമ ലംഘനത്തിൽ അധികൃതർ അന്യോഷിക്കുന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ 64 വാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 32000ത്തിലധികം ട്രാഫിക് ലംഘനങ്ങൾ, 1000 അപകടങ്ങൾ, പ്രായപൂർത്തിയാകാത്ത 28 കുട്ടി ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി കുവൈത്ത് പൊതുഗതാഗത […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിദേശ ഉംറ തീർഥാടകർക്ക് നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനും, യാത്രാ സേവനങ്ങൾ ബുക്ക് ചെയ്യാനും അവസരമൊരുക്കുന്ന ‘നുസുക് ഉംറ’ സേവനം

ജിദ്ദ: വിദേശത്തു നിന്നുള്ള ഉംറ തീർഥാടകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനും യാത്രാ സേവനങ്ങൾ ബുക്ക് ചെയ്യാനും അവസരമൊരുക്കുന്ന ‘നുസുക് ഉംറ’ സേവനം ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. https://umrah.nusuk.sa/ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഈ സേവനം ലഭ്യമാണ്. തീർഥാടകർക്ക് അവരുടെ രാജ്യങ്ങളിലെ അംഗീകൃത ഉംറ സർവീസ് ഏജൻസികളെ തിരിച്ചറിയാനും, വിസ, താമസം, ഗതാഗതം, ചരിത്ര കേന്ദ്രങ്ങളിലെ ടൂറുകൾ, സപ്പോർട്ട് സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തി സംയോജിത പാക്കേജുകളോ ഒറ്റപ്പെട്ട സേവനങ്ങളോ തിരഞ്ഞെടുക്കാനും നുസുക് ഉംറ പ്ലാറ്റ്ഫോം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യാക്കാർക്ക് ലഭിക്കാന്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: വൻ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2016-ല്‍ അടച്ചുപൂട്ടിയ സൗദിയിലെ പ്രമുഖ കരാര്‍ കമ്പനിയായിരുന്ന സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകള്‍ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുള്‍റഹ്മാന്‍ അല്‍സൈ്വലമിനെ ചുമതലപ്പെടുത്തിയതായി എംബസി വ്യക്തമാക്കുന്നു. ബാക്കിയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ട ഇന്ത്യക്കാര്‍ അവരുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ലംഘിച്ചതിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒരു ലക്ഷം പേർക്ക് ശിക്ഷ വിധിച്ചതായി ജവാസാത്ത്

ജിദ്ദ: 2025-ന്റെ ആദ്യ പകുതിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,11,034 പേർക്ക് ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള വിവിധ പ്രവിശ്യകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷ വിധിച്ചതായി ജവാസാത്ത് അറിയിച്ചു. ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇവർക്ക് തടവ്, പിഴ, നാടുകടത്തൽ എന്നിവ ശിക്ഷയായി ലഭിച്ചു. നിയമലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലി, അഭയം, യാത്രാ സൗകര്യങ്ങൾ, മറ്റ് സഹായങ്ങൾ എന്നിവ നൽകരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് സ്വദേശികളോടും വിദേശികളോടും സ്ഥാപന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലെ ഖുന്‍ഫുദയിൽ ഇടിമിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു

ജിദ്ദ – മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് തെക്ക് മഴക്കിടെ ഇടിമിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു. പ്രദേശത്തെ മരുഭൂമിയില്‍ ഒട്ടകങ്ങള്‍ ചത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് അബഹയില്‍ സൗദി വനിതയും മകളും ഇടിമിന്നലേറ്റ് മരിച്ചിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അൽകോബാറിലെ ജനപ്രിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി

ദമാം– ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനപ്രിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിലെ റെസ്റ്റോറന്റാണ് അടപ്പിച്ചത്. സംഭവത്തെ കുറിച്ചോ റസ്റ്റോറന്റിലെ ഭക്ഷ്യവിഷബാധയുടെ അടിസ്ഥാന കാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഭക്ഷ്യ സുരക്ഷയും റെസ്റ്റോറന്റിൽ പിന്തുടരേണ്ട നടപടിക്രമങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം തുടരുകയാണ്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കേബിൾ മോഷണം പോയതിനാൽ വൈദ്യുത ബന്ധം തകരാറിൽ; റിയാദിൽ 51 സ്കൂളുകളുടെ പഠനം ഓൺലൈനിലേക്ക് മാറ്റി

റിയാദ്: കേബിൾ മോഷണം പോയതിനാൽ വൈദ്യുത ബന്ധം തകരാറിൽ ആയതോടെ റിയാദിൽ 51 സ്കൂളുകളുടെ പഠനം ഓൺലൈനിലേക്ക് മാറ്റി. റിയാദ് വിദ്യാഭ്യാസ വകുപ്പാണ് 51 സ്കൂളുകളിൽ താൽക്കാലികമായി ഓൺലൈൻ പഠനത്തിലേക്ക് മാറാൻ സുപ്രധാന തീരുമാനം കൈകൊണ്ടത്. വൈദ്യുതി തടസ്സത്തിന് കാരണമായ വൈദ്യുത കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷയും വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെയും തകരാറുകൾ പരിഹരിക്കുന്നതുവരെയുമാണ് താത്കാലികമായി ഓൺലൈനിൽ ക്ലാസ്സുകൾ നൽകുന്നത്. അതേസമയം, കേബിൾ മോഷണത്തെ കുറിച്ചുള്ള […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്ത് വിഷമദ്യ ദുരന്തം; ചികിത്സയില്‍ കഴിയുന്ന 160 പ്രവാസികളെയും കാത്തിരിക്കുന്നത് നാടുകടത്തലും കരിമ്പട്ടികയും

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന 160 പ്രവാസികള്‍ക്ക് നാടുകടത്തലും കരിമ്പട്ടികയും ഭീഷണിയാകുന്നു. വാരാന്ത്യ ആഘോഷത്തിനായി വ്യാജ മദ്യം കഴിച്ചതാണ് 23 പേരുടെ മരണത്തിനും നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതിസന്ധിക്കും കാരണമായത്. മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ ജലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് നിന്ന് വാങ്ങിയ മെഥനോള്‍ കലര്‍ന്ന വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണം. 21 പേര്‍ക്ക് സ്ഥിരമായ കാഴ്ച നഷ്ടപ്പെടുകയും 51 പേര്‍ക്ക് വൃക്ക തകരാറിനെ തുടര്‍ന്ന് ഡയാലിസിസ് ആവശ്യമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലുലു ബീച്ച് രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജിദ്ദ നഗരസഭ

ജിദ്ദ ∙ നോർത്ത് അബ്ഹോറിലെ ലുലു ബീച്ച് ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജിദ്ദ നഗരസഭ പ്രഖ്യാപിച്ചു. സന്ദർശകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സമഗ്രമായ വികസന-നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ഈ തീരുമാനം. ബീച്ചിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നീന്തൽ മേഖലകൾ ഒരുക്കാനും ലക്ഷ്യമിട്ടുള്ള ജിദ്ദ നഗരസഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ലുലു ബീച്ച് അടച്ചിടുന്ന കാലയളവിൽ, തണൽ കുടകൾ, കസേരകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ജിദ്ദയിലെ മറ്റ് ബീച്ചുകൾ തുറന്നിട്ടുണ്ട്. ഈ ബീച്ചുകളിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘം; 1,000 മുതൽ 2,000 റിയാൽ വരെ പിഴ

ജിദ്ദ ∙ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സൗദി ട്രാഫിക് ഡയറക്ടറേറ്റ് നടത്തുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ; ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൂചികയിൽ 11-ാം സ്ഥാനം

ദോഹ– ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പുരോഗതി ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സ് (പി.ഡബ്ലൂ.സി) മിഡിൽ ഈസ്റ്റിന്റെ ഖത്തർ ഇക്കോണമി വാച്ച് റിപ്പോർട്ട് പ്രകാരം 2024-ൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൂചികയിൽ ഖത്തർ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആഗോളതലത്തിൽ 79-ാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ 7-ാം സ്ഥാനവും നേടി. ഈ രംഗത്ത് […]

Hajj Umrah KERELA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതോടെ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ കുറവ്

കോഴിക്കോട്– വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതോടെ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ കുറവ്. ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചത് 8,530 പേർക്കായിരുന്നു. എന്നാൽ ഇതിൽ വെറും 636 പേർ മാത്രമാണ് കോഴിക്കോട് വഴി യാത്ര ചെയ്യുന്നത്. ഇതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണ കോഴിക്കോട് വഴി യാത്ര ചെയ്തപ്പോൾ അധികമായി 40,000 രൂപ നൽകേണ്ടി വന്നത് കൊണ്ടാണ് ആളുകൾ മറ്റു […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ മൂന്നുമാസ കാലയളവുള്ള കുടുംബ സന്ദർശന വിസ ലഭ്യമായിത്തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നുമാസ കാലയളവുള്ള കുടുംബ സന്ദർശന വിസ ലഭ്യമായിത്തുടങ്ങി. മൂന്ന് മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി കുടുംബസന്ദർശന വിസയും ഇപ്പോൾ ലഭ്യമാണ്. മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് കുവൈത്തിൽ ഒരുമാസമേ തുടർച്ചയായി തങ്ങാനാകൂ. ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്. കുറഞ്ഞ ശമ്പള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാഗ്രതയുമായി ഖത്തർ കസ്റ്റംസ്

ദോഹ– ഖത്തറിൽ നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാഗ്രതയുമായി കസ്റ്റംസ്. രാജ്യത്തിന്റെ അതിർത്തികളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് സമൂഹത്തെ കാത്തു രക്ഷിക്കുന്നതിനുമുള്ള നിർദേശത്തിന്റെ ഭാഗമായി, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ജൂലൈ മാസത്തിൽ വൻതോതിൽ പിടിച്ചെടുക്കലുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്തു. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ യൂസഫ് മുതേബ് അൽ-നുഐമി വെളിപ്പെടുത്തിയതനുസരിച്ച്, ലഹരിവസ്തുക്കൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, നികുതി വെട്ടിപ്പ്, സ്ഥാപന ചട്ടലംഘനങ്ങൾ, ബൗദ്ധിക സ്വത്തവകാശ […]

error: Content is protected !!