GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒമാനിൽ ഫുഡ് ഡെലിവറി തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും പ്രഫഷണല ലൈസന്‍സ് നിർബന്ധം; സെപ്റ്റംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ

മസ്കത്ത് – ഒമാനിൽ ഫുഡ് ഡെലിവറി തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും പ്രഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നിർബന്ധമാക്കുന്നു. സെപ്റ്റംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് വകുപ്പ് ഡയറക്ടർ സഹിർ ബിൻ അബ്ദുല്ല അൽ ഷെയ്ഖ് അറിയിച്ചു.


ലൈസൻസ് ലഭിക്കുന്നതുവരെ ഡെലിവറി തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യില്ല. വിദേശ, ഗൾഫ് കമ്പനികൾ ഉൾപ്പെടെ ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഈ നിർദ്ദേശം ബാധകമാണ്.

https://gulfmalayalamnews.com/2025/08/14/today-job-news/


തൊഴിൽ മന്ത്രാലയത്തിൻ്റെ ലോജിസ്റ്റിക്സ് മേഖല സ്കിൽ യൂണിറ്റ് വഴി അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും പുതുക്കാനും സാധിക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും. 10 ദിവസം മുതൽ ഒരു മാസം വരെ തടവു ശിക്ഷയും ലഭിക്കും. കൂടാതെ കമ്പനികളുടെ ലൈസൻസ് രണ്ട് വർഷം വരെ സസ്പെൻഡ് ചെയ്യും. ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളെ നാടുകടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!