മസ്കത്ത് – നിക്ഷേപകർക്കായി ഗോൾഡൻ വിസ നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ. വിദേശ മൂലധനം ആകർഷിക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MoCIIP) പദ്ധതി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 31 നാണ് പുതിയ ഗോൾഡൻ വിസ പ്രോഗ്രാം അവതരിപ്പിക്കുക.

‘സസ്റ്റൈനബിൾ ബിസിനസ് എൻവിയോൺമെന്റ്’ എന്ന വിഷയത്തിൽ മന്ത്രാലയം സലാലയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. സുൽത്താൻ ഖാബൂസ് യൂത്ത് സെന്റർ ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ നടക്കുന്ന പരിപാടിയിൽ ദോഫാർ ഗവർണർ എച്ച്.എച്ച്. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് അധ്യക്ഷത വഹിക്കും.
ഗോൾഡൻ വിസ പ്രോഗ്രാമിന് പുറമേ, ഉയർന്ന പ്രകടനം കാഴ്ച വെക്കുന്ന ഒമാനി സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി ‘എലൈറ്റ് കമ്പനീസ്’ എന്ന പേരിൽ മറ്റൊരു സംരംഭം കൂടി MoCIIP അവതരിപ്പിക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴി പുതിയ വാണിജ്യ രജിസ്ട്രേഷൻ ട്രാൻസ്ഫർ സേവനവും ആരംഭിക്കാൻ പദ്ധതിയുണ്ട്.