ജിദ്ദ: മക്ക പ്രവിശ്യയിലെ ഖുൻഫുദയ്ക്ക് കിഴക്ക് ഖനൂനയിലെ അൽ-സലാലാത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കവേ, ശക്തമായ ഒഴുക്കിൽ വാഹനം ഒലിച്ചുപോയി.
വാഹനത്തിന്റെ വാതിൽ തുറന്ന് യുവാവ് പുറത്തിറങ്ങി, കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. പിക്കപ്പ് പിന്നീട് ഒഴുക്കിൽ ദൂരേക്ക് ഒലിച്ചുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു, ഇത് വൈറലായി.
