
കുവൈത്ത് സിറ്റി– ദേശീയതല ക്യാമ്പയ്‌നുകളിലും ചെക്ക്പോയിന്റുകളിലും കുവൈത്ത് പൊതുഗതാഗത വകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ വാഹന പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ 106 പ്രവാസികൾ അറസ്റ്റിൽ. ഇതിനു പുറമെ തിരിച്ചറിയൽ രേഖകളില്ലാത്ത 34 പേരെയും പിടികിട്ടാപുള്ളികളായ 38 ആളുകളെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നിയമ ലംഘനത്തിൽ അധികൃതർ അന്യോഷിക്കുന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ 64 വാഹനങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 32000ത്തിലധികം ട്രാഫിക് ലംഘനങ്ങൾ, 1000 അപകടങ്ങൾ, പ്രായപൂർത്തിയാകാത്ത 28 കുട്ടി ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി കുവൈത്ത് പൊതുഗതാഗത വകുപ്പ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ കോടതിയിലേക്ക് നിർദേശിച്ചു. 1041 അപകടങ്ങളിൽ 196 പരുക്കുകളും 845 വാഹനങ്ങൾക്ക് കേടുപാടുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.