സൗദി അറേബ്യയിൽ റെസിഡന്റുകളല്ലാത്ത വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കാൻ ഡിജിറ്റൽ ഐഡി ഉപയോഗിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി.

ഡിജിറ്റൽ ഐഡി ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള മെക്കാനിസം വികസിപ്പിക്കുന്നതിന് ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി ആഭ്യന്തര മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, നാഷണൽ ഇൻഫർമേഷൻ സെന്റർ, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിക്കും.
സൗദി ഇതര റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് അതിന്റെ ഉപയോഗം അനുവദിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ജൂലൈയിൽ മന്ത്രിസഭ സൗദി ഇതര റിയൽ എസ്റ്റേറ്റ് ഉടമസ്ഥതാ നിയമത്തിന് അംഗീകാരം നൽകിയിരുന്നു, ഇത് 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ മാസം, അതോറിറ്റി നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. സ്വത്ത് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് നോൺ റസിഡന്റ് വിദേശികൾ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി ഒരു ഡിജിറ്റൽ ഐഡി നേടുകയും ആക്റ്റിവേറ്റാക്കുകയും, സൗദി ബാങ്ക് അക്കൗണ്ട് തുറക്കുകയും, ഒരു പ്രാദേശിക കോൺടാക്റ്റ് നമ്പർ കരസ്ഥമാക്കുകയും ചെയ്യണമെന്ന് അത് വ്യവസ്ഥ ചെയ്യുന്നു.