GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആൽബാഹയിൽ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ പിടികൂടി

അൽബാഹ: അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിൽ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ അൽബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയുള്ള ഒരു അഫ്ഗാൻ യുവാവും മൂന്ന് സൗദി യുവാക്കളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.


പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അൽബാഹ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!