ദുബൈ– യു.എ.ഇയിലെ ചില പ്രധാന സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാൽ കാഴ്ചപരിധി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. റാസൽഖൈമ ഇന്റർനാഷണൽ എയർപോർട്ട്, ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ കാഴ്ചപരിധി 2 കിലോമീറ്ററിൽ താഴെയായി പോകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മുന്നറിയിപ്പ് ഇന്ന് വൈകുന്നേരം 5 മണി വരെ തുടരും. 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കിഴക്കൻ കാറ്റ് കടൽ പ്രക്ഷോഭത്തിനും സാധ്യതയുണ്ട്. 6 അടി വരെ ഉയരമുള്ള തിരകൾക്കും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 3 മണി വരെ ഇത് തുടരുമെന്നു അറിയിച്ചു.

അതിനാൽ തന്നെ വാഹനയാത്രക്കാരും മത്സ്യത്തൊഴിലാളികളും/കടൽ യാത്രക്കാരും പരമാവധി ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു