ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ആങ്കർ പവർ ബാങ്കിന്റെ ചില പ്രത്യേക മോഡലുകൾ വിലക്കി ഖത്തർ എയർവേഴ്‌സ്

ദോഹ– പ്രമുഖ അന്താരാഷ്ട്ര വിമാക്കമ്പനിയായ ഖത്തർ എയർവേഴ്‌സ് ആങ്കർ പവർ ബാങ്കിന്റെ ചില പ്രത്യേക മോഡലുകൾക്ക് വിലക്കേർപ്പെടുത്തി. ലിഥിയം-അയൺ ബാറ്ററികളിലെ തകരാറുകൾ മൂലം പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ ഈ മോഡലുകൾ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.


2025 ജൂണിൽ തിരിച്ചുവിളിച്ച മോഡലുകളായ എ-1647, എ-1652, എ-1681, എ-1689, എ-1257 ആങ്കർ പവർകോർ 10000 എന്നീ മോഡലുകളും 2024 ഒക്ടോബറിൽ തിരിച്ചുവിളിച്ച മോഡലുകളായ എ-1642, എ-1647, എ1652 എന്നീ മോഡലുകളുമാണ് ഖത്തർ എയർവേഴ്‌സിൽ വിലക്കിയത്. യാത്രക്കാരോട് കൈവശമുള്ള പവർ ബാങ്കുകൾ തിരിച്ചു വിളിച്ച മോഡലുകളല്ലെന്ന് ഉറപ്പുവരുത്താനും ഖത്തർ എയർവേഴ്‌സ് നിർദേശിച്ചു.

കഴിഞ്ഞ മാസം ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഈ ഉപകരണങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ഉപകരണങ്ങൾ അമിതമായി ചൂടാകുമെന്നും പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും കാരണമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾ പൂർണമായി നിരോധിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
QATAR - ഖത്തർ

ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്താകും; പ്രതീക്ഷിക്കുന്നത് 17 ബില്യണ്‍ ഡോളര്‍ ലാഭം

ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ്
error: Content is protected !!