കുവൈത്ത് സിറ്റി – വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 13 പേർ മരിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇതേ വരെ 10 പേർ അറസ്റ്റിലായതായി കുവൈറ്റ് പോലീസ്. പ്രാദേശികമായി നിര്‍മിച്ച വ്യാജമദ്യം ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ നിന്നാണ് വിദേശികള്‍ വാങ്ങിയതെന്ന് പ്രത്യേക ദൗത്യസേന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വ്യാജമദ്യ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് പത്തു പേരെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യാജമദ്യ നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചു.

കിര്‍ബിയിലെ വെയര്‍ഹൗസുകളും സ്വകാര്യ താമസസ്ഥലങ്ങളും അടക്കമുള്ള കേന്ദ്രങ്ങളിലാണ് വ്യാജമദ്യം നിര്‍മിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. അതിനിടെ മെഥനോള്‍ കലര്‍ന്ന വ്യാജമദ്യം കഴിച്ച് കുവൈത്തില്‍ ഏഷ്യന്‍ വംശജരായ 13 പ്രവാസികള്‍ ഇതേ വരെ മരണപ്പെടുകയും 21 പേര്‍ക്ക് സ്ഥിരമായോ താല്‍ക്കാലികമായോ കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ 63 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗങ്ങളില്‍ തുടരുകയാണ്. 31 പേര്‍ വെന്റിലേറ്ററുകളിലാണ്. 51 രോഗികള്‍ക്ക് അടിയന്തര ഡയാലിസിസ് നല്‍കി.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും ശരിയായ മെഡിക്കല്‍ പരിചരണം ഉറപ്പാക്കാനും വ്യാജമദ്യത്തിന്റെ ഉറവിടം അന്വേഷിക്കാനും ആശുപത്രികളും സുരക്ഷാ ഏജന്‍സികളും കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവും തമ്മില്‍ ഏകോപനം നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആവശ്യമായ എല്ലാ മെഡിക്കല്‍, അടിയന്തര നടപടികളും നടപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും അതിന്റെ വിതരണത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാനും അധികൃതര്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെഥനോള്‍ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ ആശുപത്രികളുമായി ബന്ധപ്പെടുകയോ പ്രത്യേക ഹോട്ട്ലൈനുകളില്‍ വിളിക്കുകയോ ചെയ്തുകൊണ്ട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.