ത്വാഇഫ്: ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ശ്രദ്ധേയമായ മാതൃകയായി, ഒരു സൗദി വാനിത തന്റെ കരളിന്റെ 80 ശതമാനവും ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് ദാനം ചെയ്തു. ഇത് വൃക്ക തകരാറുമായുള്ള രണ്ടാം ഭാര്യയുടെ ദീർഘകാല പോരാട്ടം അവസാനിപ്പിക്കാൻ സഹായകരമായി.

മാജിദ് ബൽദ അൽ-റോഖിയുടെ ആദ്യ ഭാര്യയായ നൂറ സലീം അൽ-ഷമ്മാരി, ഭർത്താവിന്റെ രണ്ടാം ഭാര്യയായ തഗ്‌രീദ് അവാദ് വർഷങ്ങളോളം ഡയാലിസിസ് മൂലം ബുദ്ധിമുട്ടുന്നത് കണ്ടതിനെത്തുടർന്ന്, സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു.

വൃക്ക തകരാറിലായ രണ്ടാം ഭാര്യയെ അമേരിക്കയിൽ പോയി വരെ ചികിത്സിച്ചെങ്കിലും ഫലം കാാണാതായതിനെത്തുടർന്ന് ഭർത്താവ് തന്റെ ഒരു വൃക്ക ഭാര്യക്ക് ദാനം ചെയ്യാൻ തയ്യാറായിരുന്നു. വൃക്ക നീക്കം ചെയ്യുന്നതിനിടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആദ്യ ഭര്യയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, തന്റെ കരളിന്റെ 80% ഭർത്താവിന്റെ രണ്ടാം ഭാര്യക്ക് ദാനം ചെയ്യാമെന്ന് ആദ്യ ഭാര്യ അറിയിക്കുകയും തുടർന്ന് ട്രാൻസ്പ്ലാന്റ് സർജറി വിജയകരമായി പൂർത്തിയാകുകയുമായിരുന്നു.
“ത
രിശായ മരുഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ അവൾ മഴ പോലെ വന്നു”, ആദ്യ ഭാര്യയുടെ പ്രവൃത്തിയെക്കുറിച്ച് ഭർത്താവ് കുറിച്ചു.