ദോഹ– മെട്രാഷ് ആപ് ഉപയോഗിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് പങ്കുവെച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. മെട്രാഷ് ആപിൽ സെക്യൂരിട്ടി വിൻഡോയിൽ ഉൾപെടുത്തിയിട്ടുള്ള അൽ അദീദ് എന്ന സേവനത്തിലൂടെ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം. ജനങ്ങളുടെ സുരക്ഷ എല്ലാ ആളുകളും പങ്കിട്ടുവഹിക്കുന്ന ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അറിയിച്ചു. പൊതു ധാർമ്മികത, ഭീഷണി, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ലംഘനങ്ങൾ, ഭരണ കേന്ദ്രങ്ങളിലെ അഴിമതി എന്നീ ലംഘനങ്ങൾ ആപിലൂടെ അധികൃതരെ അറിയിക്കാം.
