മസ്കത്ത്– ഒമാനിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. മാർക്കറ്റുകൾ, റസ്റ്ററന്റുകൾ കഫേകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇതേതുടർന്ന് ലൈസൻസില്ലാത്തതും വൃത്തിഹീനമായതടക്കം 43 ഭക്ഷണശാലകൾ ദോഫാർ മുൻസിപ്പാലിറ്റി അടച്ചുപൂട്ടുകയും ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷവും തെറ്റായ ഭക്ഷണ സംഭരണം കാരണവും ചില കടകൾ അടച്ചുപൂട്ടി.

ആരോഗ്യപരമായ എന്തെങ്കിലും ആശങ്കകളോ നിയമലംഘനങ്ങളോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിൽ (1771) വിളിച്ചോ ഔദ്യോഗിക ചാനലുകൾ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ‘നിങ്ങളുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ മുൻഗണന’ ദോഫാർ മുൻസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.