ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തവണ വ്യവസ്ഥയിൽ കാർ; റെൻറ് എ കാർ ഉപയോഗിച്ച് പുതിയ തട്ടിപ്പിന് ഇരയായി മലയാളി

റിയാദ്: തവണകളായി പണമടച്ചാൽ പുതിയ കാറുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളെ കബളിപ്പിക്കുന്ന മലയാളികളടങ്ങുന്ന തട്ടിപ്പുസംഘം റിയാദിൽ വിലസുന്നു. സമൂഹ മാധ്യമങ്ങളിൽ പുതിയ ഡിസയർ, റാവ് ഫോർ കാറുകളുടെ ചിത്രങ്ങളും വിവരങ്ങളും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും നൽകിയാണ് ഇരകളെ പിടിക്കുന്നത്. മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ മറുപടി നൽകുന്നത് മലയാളികളാണ്.പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരം മണക്കാട് സ്വദേശി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോൺ എടുത്തതും ലൊക്കേഷൻ അയച്ചുകൊടുത്ത് ഓഫിസിൽ വരാൻ ആവശ്യപ്പെട്ടതും. ആധുനികരീതിയിൽ സജ്ജീകരിച്ച ഓഫിസിൽ നാല് മലയാളികൾ ഇരയെ സംസാരിച്ച് വലയിലാക്കുന്നു. തവണവ്യവസ്ഥയിൽ പുതിയ കാറുകൾ ലഭിക്കാൻ ഇതര ബാങ്കുകളുടെയും കമ്പനികളുടെയും നിബന്ധനകളും രേഖകളും ഒന്നും വേണ്ടതില്ല എന്നതാണ് പ്രധാന ഹൈലൈറ്റ്.


പ്രാഥമികമായി അടക്കേണ്ടത് കുറഞ്ഞ തുകയായതിനാലും അധികപേരും ഉടനെ പണം കൊടുത്ത് ബുക്ക് ചെയ്യുന്നു. എന്നാൽ വാഹനം നൽകിയശേഷം ഉടമസ്ഥരേഖകൾ നൽകാതെ മാസങ്ങൾ തള്ളിനീക്കുകയും അതിനിടയിൽ അജ്ഞാതർ വന്ന് വണ്ടി എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നു.റിയാദിൽ പ്രവാസിയായ തിരുവനന്തപുരം പാലോട് സ്വദേശി അനസ് ആണ് ഒടുവിൽ ഇവരുടെ ചതിയിൽപെട്ടത്. വഞ്ചന തിരിച്ചറിഞ്ഞ് അനസ് നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ 6,000 റിയാൽ നൽകി സുസൂകി ഡിസയർ കാർ ബുക്ക് ചെയ്ത അനസിന് ജനുവരിയിലാണ് അതേവിലക്കുള്ള പുതിയ ‘കിയ’കാർ നൽകിയത്. ‘ഡിസയർ’എത്തുംവരെ ‘കിയ’ഉപയോഗിക്കാൻ കാർ എത്തിച്ച രണ്ട് മലയാളികൾ നിർദേശിച്ചു.

ഇടക്കിടെ ബന്ധപ്പെടുമ്പോഴൊക്കെ കാർ ഉപയോഗിച്ചോളൂ, ഡിസയർ കിട്ടി ഉടമസ്ഥാവകാശ രേഖകൾ കിട്ടിയശേഷം പ്രതിമാസ ഗഡു അടച്ചാൽമതിയെന്നും അവർ പറഞ്ഞു. അനസിെൻറ വെക്കേഷൻ സമയമായപ്പോൾ കാർ സുഹൃത്ത്‌ ലുഖ്മാന്റെ റൂമിനടുത്ത് നിർത്തി നാട്ടിൽപോയി. ഒരു ദിവസം സ്റ്റാർട്ട് ചെയ്തിടാൻ കാറിലേക്ക് കയറിയ ലുഖ്മാനെ രണ്ട് അജ്ഞാതരെത്തി കാറിൽനിന്നു പിടിച്ചിറക്കി താക്കോൽ വാങ്ങി ഇത് റെൻറിന് എടുത്തതാണെന്നും വാടക നൽകാത്തതിനാൽ കൊണ്ടുപോകുന്നെന്നും പറഞ്ഞ് വാഹനം കൊണ്ടുപോയി.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ‘നാജിസ്’എന്ന ഓൺലൈൻ കോടതിയിൽനിന്നും സമൻസ് വന്നു. ഒരു റെൻറ് എ കാർ കമ്പനിക്ക് 5,000 റിയാൽ കൊടുക്കാനുണ്ടെന്ന് എഴുതിയൊപ്പിട്ട ഒരു രേഖ ഉപയോഗിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സമൻസ്. കേസിൽ ഹാജരായി അത് തെൻറ ഒപ്പല്ലെന്ന് തെളിയിച്ചതോടെ കോടതി ആ കേസ് തള്ളിക്കളഞ്ഞു. എന്നാൽ, അനസിനെതിരെ അതേ റെൻറ് എ കാർ കമ്പനി, വ്യാജ ഒപ്പിട്ട രേഖയുപയോഗിച്ച് നൽകിയ കേസ് നിലവിലുണ്ട്.പാർട്ണർമാരിലൊരാളാണെന്ന് പരിചയപ്പെടുത്തി പണം വാങ്ങി ഇൻവോയ്‌സ് നൽകിയ ഒരു മലയാളി കാർ കൈമാറുമ്പോഴേടുത്ത ഫോട്ടോ അനസിെൻറ അടുത്തുണ്ട്. കാർ കൈമാറി 6,000 രൂപ വാങ്ങിയ ആ മലയാളികളുടെ കമ്പനിയുടെ ഓഫിസ് ഇപ്പോൾ പഴയ സ്ഥലത്ത് പ്രവർത്തിക്കുന്നില്ല. വാട്സ്ആപ്പിൽ ബന്ധപ്പെട്ടപ്പോൾ ദുബൈയിലാണെന്നും ഉടനെ വരുമെന്നുമാണ് മറുപടി.

റെൻറ് എ കാർ കമ്പനിയുടെ ആളെന്നു പറഞ്ഞ് കാറെടുക്കാനെത്തിയ പാകിസ്താനി പറഞ്ഞത്, ഇതുപോലെ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അവരൊക്കെ കേസ് കൊടുത്തിട്ടുണ്ടെന്നുമാണ്. മാനനഷ്ട ഭയവും നിയമനടപടികളുടെ സാധ്യതകളെ കുറിച്ചും അറിവില്ലാത്തതിനാൽ മേൽനടപടിക്ക് തുനിയാതിരിക്കുന്നതാണ് ഇത്തരം തസ്‌ക്കര സംഘങ്ങളുടെ ആത്മബലം. തനിക്കു പറ്റി

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!