നജ്‌റാന്‍ – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്‌റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും മൂന്നു എത്യോപ്യക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കിയത്.

വന്‍ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ, സോമാലിയക്കാരായ മഹ്മൂദ് അഹ്മദ് യൂസുഫ് മഹ്മൂദ്, അബ്ദുല്‍ഖാദിര്‍ മുഹമ്മദ് ഹുസൈന്‍ ബാബറ, വലീദ് അബ്ദി ജദീദ അബ്ദുസ്സമദ്, അബ്ദി അസദ് അഹ്മദ് സ്വല്‍ബ് എന്നിവരെയും സമാന കേസില്‍ അറസ്റ്റിലായ എത്യോപ്യക്കാരായ ശരീഫ് ഇബ്രാഹിം ഓസൊ, അലി ഉമര്‍ അബ്ദു അഹ്മദ്, മുഹമ്മദ് അബ്ദുസ്സലാം ഖബവി എന്നിവരെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.