GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒന്നര മാസത്തിനിടെ 12 ലക്ഷത്തിലേറെ വിദേശ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം

മക്ക – ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 മുതല്‍ മുഹറം 30 വരെയുള്ള കാലത്താണ് 109 രാജ്യങ്ങളില്‍ നിന്ന് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്.

കുറഞ്ഞ നിരക്കിൽ ഉംറ വിസ ഇപ്പൊൾ തന്നെ വിളിക്കൂ +919 207 533 353


കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം സൗദിയില്‍ പ്രവേശിച്ച വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. അനുവദിച്ച ഉംറ വിസകളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.


സൗദിയിലെ ഉംറ സര്‍വീസ് കമ്പനികളും വിദേശങ്ങളിലെ ഏജന്‍സികളും തമ്മില്‍ 4,200 ലേറെ കരാറുകള്‍ ഒപ്പുവെച്ചതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇത്തവണ ദുല്‍ഹജ് 14 മുതലാണ് ഹജ്, ഉംറ മന്ത്രാലയം ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത് ദുല്‍ഹജ് 15 മുതല്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയും നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!