സന്ദർശക വിസയിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയംക്
കുവൈത്ത് സിറ്റി– താൽക്കാലിക വിസയിലോ സന്ദർശക വിസയിലോ കുവൈത്തിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിലും,സ്പെഷ്യലിസ്റ്റ് സെന്ററുകളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി. ആരോഗ്യ ഇൻഷുറൻസുള്ള പൗരന്മാർക്കും പ്രവാസികൾക്കും മുൻഗണന നൽകുക, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുക, മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും അർഹതയുള്ളവർക്ക് സേവനങ്ങൾ ലഭ്യമാക്കുക, രോഗിയുടെ സംതൃപ്തി വർധിപ്പിക്കുക എന്നതും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.