സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചു ; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവർക്ക് പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
ജിദ്ദ– സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അറിയിച്ചു. ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നത്. മികച്ച നൈപുണ്യമുള്ള വിദേശ പ്രതിഭകളെ എത്തിച്ച് സൗദി തൊഴില്‍ വിപണിയെ കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. അവരുടെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രയോജനപ്പെടുത്താനും പ്രവര്‍ത്തന കാര്യക്ഷമത കൂട്ടാനും പുതിയ നൂതന ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം കെട്ടിപ്പടുക്കാനും ഇതു സഹായിക്കും. […]