അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് ഷാര്‍ജ പോലീസ്; 131 കിലോഗ്രാം മയക്കുമരുന്നുകളും 9,945 ലഹരി ഗുളികകളും പിടികൂടി
ദുബായ് – ആഗോള മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് കനത്ത പ്രഹരമായി, കാനഡ, സ്‌പെയിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല ഷാര്‍ജ പോലീസ് തകര്‍ത്ത് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത സമുദ്ര ഓപ്പറേഷനിലൂടെ 131 കിലോഗ്രാം മയക്കുമരുന്നുകളും ലഹരി ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു. പ്രാദേശിക തുറമുഖങ്ങള്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും മറയായി ഉപയോഗിച്ച ഒരാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി […]