യു.എ.ഇയില്‍ 50 ലേറെ രാജ്യക്കാര്‍ക്ക് അവരുടെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കാന്‍ അനുമതി
ദുബൈ – ലോകത്തെ 50 ലേറെ രാജ്യക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കാനോ യു.എ.ഇയില്‍ ഇഖാമ നേടി താമസിക്കുമ്പോള്‍ തങ്ങളുടെ ലൈസന്‍സുകള്‍ യു.എ.ഇ ലൈസന്‍സായി എക്‌സ്‌ചേഞ്ച് ചെയ്യാനോ അനുവാദമുള്ള 52 രാജ്യക്കാരുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, ഉക്രെയ്ന്‍, ബള്‍ഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, […]