ജിദ്ദ – സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ ഇന്നു മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യയിലെ തായിഫ്, മൈസാന്‍, അദും, അര്‍ദിയാത്ത്, മക്ക, ജുമൂം, അല്‍മോയ, തുര്‍ബ, റനിയ, ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ട്.

മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും ഇവിടങ്ങളില്‍ നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
