മക്ക – ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. കമ്പനികള്‍ക്കെതിരെ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. തീര്‍ഥാടകര്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള അവകാശങ്ങള്‍ പൂര്‍ണമായും ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം പറഞ്ഞു. സമാന നിയമ ലംഘനത്തിന് മറ്റേതാനും ഉംറ സര്‍വീസ് കമ്പനികള്‍ക്കെതിരെയും ഹജ്, ഉംറ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരുന്നു.
