GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിദേശ നിക്ഷേപകര്‍ക്ക് സൗദി ഓഹരി വിപണിയില്‍ നേരിട്ട് വ്യാപാരം നടത്താന്‍ അനുമതി

ജിദ്ദ – സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.


ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ നിക്ഷേപകരെ, ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്റ്റര്‍ പദവി നേടേണ്ട ആവശ്യമില്ലാതെ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ ഭേദഗതികള്‍ അനുവദിക്കുന്നു.



ഗള്‍ഫ് രാജ്യങ്ങളിലെ താമസ കാലാവധി അവസാനിച്ച ശേഷവും വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സൗദി ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താനും ഓഹരി ക്രയവിക്രയം തുടരാനും ഈ ഭേദഗതികള്‍ അനുവദിക്കുന്നു. ഇത് നടപടിക്രമങ്ങളുടെ വഴക്കം വര്‍ധിപ്പിക്കുകയും നിക്ഷേപക സംരക്ഷണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭേദഗതികള്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!