മസ്‌കത്ത്– ഒമാനിലെ സലാം എയര്‍ നിര്‍ത്തിവെച്ച സര്‍വ്വീസ് വീണ്ടും തുടങ്ങുന്നു. ഒമാന്റെ തലസ്ഥാനമായ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസ് ആണ് പുനരാരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഈ മാസം ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ സര്‍വീസ് ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

മുമ്പ് ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാര്‍ക്ക് മറ്റു് ദിവസങ്ങളിലേക്ക് മാറ്റി നല്‍കുമെന്നും സലാം എയര്‍ അറിയിച്ചിരുന്നു. ഒമാനില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനാണ് സലാം എയര്‍.
