ദോഹ– കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

സ്റ്റാർലിങ്കിന്റെ വരവ് ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും ഏറെ പ്രയോജനകവും ലാഭകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വലിയ വേഗതയിൽ എത്തിച്ചേരാൻ കഴിയാതെ വരുന്ന പ്രദേശങ്ങളിൽ ഈ ഉപഗ്രഹ ഇന്റർനെറ്റ് സേവനം അവിശ്വസനീയമായ കണക്ഷൻ ഉറപ്പാക്കുമെന്നതാണ് പ്രത്യേകത.
ഖത്തർ എയർവേയ്‌സ് തങ്ങളുടെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ചില വിമാനങ്ങളിൽ യാത്രക്കാർക്ക് സൗജന്യമായും അതിവേഗമായ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഖത്തറിന്റെ വ്യോമയാന രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടുകയാണ് ഇന്റർനെറ്റ് രാജാവായ സ്റ്റാർലിങ്ക്.
സ്റ്റാർലിങ്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം മസ്ക് നടത്തിയത്.
ഈ സേവനത്തിന്റെ വരവോടെ, മിഡിൽ ഈസ്റ്റിൽ സ്റ്റാർലിങ്കിന്റെ നൂതന സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഖത്തർ മാറുകയാണ്.