ദുബൈ– ദുബൈ- അറേബ്യന്‍ ഉപദ്വീപില്‍,ജംറത്ത് അല്‍-ഖൈദ് എന്നറിയപ്പെടുന്ന കൊടും വേനല്‍ കാലം വരവായതായ് യു.എ.ഇ അധികൃതര്‍ അറിയിച്ചു.കൊടും താപനില,വരണ്ട ശക്തമായ കാറ്റ്, വരള്‍ച്ച കൊടും താപനില,വരണ്ട ശക്തമായ കാറ്റ്, വരള്‍ച്ച എന്നിവ ഉണ്ടാകുമെന്നും രാജ്യത്തുള്ളവര്‍ കരുതിയിരിക്കണം എന്നും അധികൃതർ അറിയിച്ചു.

ജൂലൈ 3 വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ആദ്യത്തെ മിഥുന നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ സീസൺ ആരംഭിച്ചതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവ് വേനൽക്കാലത്തെ രണ്ടാമത്തെ, ഏറ്റവും ചൂടേറിയതും വരണ്ടതുമായ ഘട്ടമായി കണക്കാക്കപ്പെടുന്നു.