GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒരു റിയാല്‍ നോട്ടില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ– രാജ്യത്തെ ഒരു റിയാല്‍ നോട്ടില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. നോട്ടുകളുടെ അഞ്ചാം സീരീസിലാണ് ഈ മാറ്റം വരുത്തിയതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പുതിയ പതിപ്പില്‍ ഇനി ഔദ്യോഗിക രാജ്യ ചിഹ്നം, അറബി അക്കങ്ങള്‍, ഇഷ്യൂ ചെയ്ത തീയ്യതി എന്നിവയിലാണ് മാറ്റങ്ങള്‍ . രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതിമായാണ് മാറ്റം നടപ്പിലാക്കിയതെന്ന് ഖത്തര്‍ സെന്റട്രല്‍ ബാങ്ക് അറിയിച്ചു. റിയാലുകളുടെ മുന്‍ പതിപ്പുകള്‍ പ്രചാരത്തില്‍ തുടരുമെന്നും, ഇപ്പോള്‍ വന്ന മാറ്റങ്ങള്‍ പിന്നീട് മറ്റു കറന്‍സി വിഭാഗങ്ങള്‍ക്കും ബാധകമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!