അബുദാബി – യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തിയിട്ടുണ്ട്.

സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 2.58 ദിര്‍ഹമില്‍ നിന്ന് 2.70 ദിര്‍ഹം ആയും സ്പെഷ്യല്‍ 95 ഇനത്തില്‍ പെട്ട പെട്രോള്‍ വില ലിറ്ററിന് 2.47 ദിര്‍ഹമില്‍ നിന്ന് 2.58 ദിര്‍ഹമായും ഉയര്‍ത്തിയിട്ടുണ്ട്.
ഇ-പ്ലസ് വിഭാഗം പെട്രോളിന് ജൂണില്‍ ലിറ്ററിന് 2.39 ദിര്‍ഹമായിരുന്നു. ഇത് 2.51 ദിര്‍ഹം ആയി ഉയര്‍ത്തിയിട്ടുണ്ട്. ഡീസല്‍ വില 2.63 ദിര്‍ഹമായി ഉയര്‍ത്തി. കഴിഞ്ഞ മാസം ഇത് 2.45 ദിര്‍ഹമായിരുന്നു.