ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്താൽ 150 റിയാല്‍ പിഴ

ജിദ്ദ – പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തെറ്റായി പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷക്ക് ഒരുപോലെ ഭീഷണിയാണ്. ഇത്തരം പെരുമാറ്റം ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, ജീവനും സ്വത്തിനും അപകടമുണ്ടാക്കുകയും ചെയ്യും. ക്രമസമാധാനം നിലനിര്‍ത്താനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഗതാഗത നിയമങ്ങളും ചട്ടങ്ങളും ഡ്രൈവര്‍മാര്‍ പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിലെ ജോലിക്കായി എത്തുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ; ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധം

അബുദാബി– യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഓഫർ ലെറ്ററിൽ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. അതിനുശേഷം തൊഴിലാളി ആ ലെറ്റർ വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. ഇതാണ് നിയമനത്തിനുള്ള ആദ്യഘട്ടം. അടുത്ത പടിയായി സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കണം. തൊഴിലാളിക്കു മന്ത്രാലയത്തിൻ്റെ വർക്ക് പെർമിറ്റും നിർബന്ധമാണ്. തൊഴിലുടമയും തൊഴിലാളിയും […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്

കുവൈത്ത് സിറ്റി– കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള 36000 വീട്ടുവേലക്കാരാണ് ജോലി ഉപേക്ഷിച്ചത്. 2024 മാർച്ചിൽ 2,48,000 വീട്ടുവേലക്കാർ ഉണ്ടായിരുന്നെങ്കിൽ 2025 മാർച്ചിൽ അത് 2,12,000 ആയി കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, ഫിലിപ്പിനോയിൽ നിന്നുള്ള 25% വീട്ടുവേലക്കാർ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിൽ മേഖല വിട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത്, 2024 മാർച്ച് 31 നും 2025 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഡ്രൈവ്-ത്രൂ സേവനത്തിനും, ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ തുറക്കുന്നതിനും വിലക്ക്

ജിദ്ദ : സൗദിയില്‍ ആഡംബര റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന പുതിയ വ്യവസ്ഥകള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുകയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നിലക്ക് ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരിക്കുന്നത്. ആഡംബര റസ്റ്റോറന്റുകള്‍ ഡോര്‍-ടു-ടേബിള്‍ സേവനം, വാലെറ്റ് പാര്‍ക്കിംഗ് എന്നിവ നല്‍കണമെന്ന് വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ഡ്രസ് കോഡുകളും നിര്‍ണയിക്കണം. എളുപ്പത്തില്‍ കാണുന്ന നിലക്കുള്ള ക്യാഷ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഇ-ഗേറ്റ് സേവനം ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ്  ഉദ്ഘാടനം ചെയ്തു

ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഇ-ഗേറ്റ് സേവനം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇ-ഗേറ്റ് സേവനം അവസരമൊരുക്കുന്നു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ്, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വൈസ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം

കുവൈത്ത് സിറ്റി – കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു. പന്ത്രണ്ടാം ക്ലാസിലെ സയന്‍സ്, ആര്‍ട്‌സ് സ്ട്രീമുകളിലെ സെക്കന്റ് ടേം പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ത്തിയതില്‍ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവി, പൊതു ജീവനക്കാരന്‍ എന്ന നിലയില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ പരീക്ഷകള്‍ രഹസ്യ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം വിമാനത്താവളം ആസ്ഥാനമായി പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി

ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്‌ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്‌ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ബജറ്റ് വിമാന കമ്പനി ആരംഭിക്കാന്‍ എയര്‍ അറേബ്യ, കുന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

മസ്കത്ത്– ഒമാനിൽ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. തന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനിടെ ബർക്കയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സതേൺ അൽ ബാത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഇയാളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അനധികൃതമായി വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്ന മദ്യം പ്രതി കൈവശം വെച്ചതായി അധികൃതർ സ്ഥിരീകരിച്ചു. നിയമനടപടികള്‍ പുരോഗമിക്കുകയാണ്

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്

മസ്കത്ത്: ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്. വരുമാനം വർധിപ്പിക്കുക, പ്രകടനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് ബജറ്റ് എയർലൈൻ വിസ് എയറുമായി കമ്പനി നിലവിൽ ചർച്ച ചെയ്യുന്നുണ്ടെന്ന് ഒമാൻ എയർപോർട്ട്‌സിന്റെ സിഇഒ എഞ്ചിനീയർ അഹമ്മദ് സെയ്ദ് അൽ അമ്രി പറഞ്ഞു. യൂറോപ്യൻ വിമാനത്താവളങ്ങളിൽ നിന്ന് ഒമാനിലേക്ക്, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് വഴിയോ മറ്റ് യൂറോപ്യൻ നഗരങ്ങൾ വഴിയോ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഒരാഴ്ചക്കിടെ 23,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 23,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 14,525 ഇഖാമ നിയമ ലംഘകരും 5,511 നുഴഞ്ഞുകയറ്റക്കാരും 3,131 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 23,167 പേരാണ് പിടിയിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിനിടെ 1,593 പേരും പിടിയിലായി. ഇക്കൂട്ടത്തില്‍ 30 ശതമാനം പേര്‍ യെമനികളും 69 ശതമാനം പേര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു

ജിദ്ദ – വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ അത്യാധുനിക ആശുപത്രിയില്‍ ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു. 36 വയസായിരുന്നു. സൗദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തതായി അടുത്തിടെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ശതകോടീശ്വരന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരന്റെ ജീവന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത്  ഷാര്‍ജ പോലീസ്; 131 കിലോഗ്രാം മയക്കുമരുന്നുകളും 9,945 ലഹരി ഗുളികകളും പിടികൂടി

ദുബായ് – ആഗോള മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് കനത്ത പ്രഹരമായി, കാനഡ, സ്‌പെയിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല ഷാര്‍ജ പോലീസ് തകര്‍ത്ത് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത സമുദ്ര ഓപ്പറേഷനിലൂടെ 131 കിലോഗ്രാം മയക്കുമരുന്നുകളും ലഹരി ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു. പ്രാദേശിക തുറമുഖങ്ങള്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും മറയായി ഉപയോഗിച്ച ഒരാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

മധുരമുള്ള പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി

അബുദാബി– രാജ്യത്തെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും മധുരമുള്ള പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ചു. മധുരമുള്ള പാനീയങ്ങൾക്ക് നികുതി ചുമത്തുന്നത് അവയുടെ ഉൽപ്പന്ന വിഭാഗത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവയുടെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഇത് 50 ശതമാനം എക്സൈസ് തീരുവയാണ്. അടുത്ത വർഷം ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി അറിയിച്ചു. നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്ന ഫോർമുലേഷനുകൾ അവലോകനം ചെയ്യുന്നതിനും ആവശ്യമായ മാറ്റങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സിറിയയിലെ ഇസ്രായേൽ ഇടപെടലുകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ജിദ്ദ – ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി. സിറിയയിലുടനീളം സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സിറിയന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. സിറിയക്കെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ സമഗ്രമായ ഒത്തുതീര്‍പ്പിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായി സിറിയയിലെ ഇസ്രായില്‍ ആക്രമണങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ അംബാസഡര്‍ ഡോ. […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ; കൊടും ചൂടില്‍ വിമാനത്തിന്റെ അകത്ത് നാല് മണിക്കൂര്‍

ദുബൈ– ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്. വിമാനത്തിൽ യാത്രക്കാർ പ്രവേശിച്ചതിന് ശേഷം പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ കണ്ടെത്തുന്നത്. രാവിലെ 8.15ന് തന്നെ യാത്രക്കാർ വിമാനത്തിൽ പ്രവേശിച്ചിരുന്നു. സാങ്കേതിക തകരാർ മൂലം യാത്രക്കാർ വിമാനത്തിന്റെ അകത്ത് നാല് മണിക്കൂറോളം നേരം കൊടും ചൂടിൽ ആണ് ഇരുന്നത്. വിമാനത്തിന്റെ അകത്ത് എസി […]

error: Content is protected !!