സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം
ജിദ്ദ: സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ണയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയം പിന്നിട്ട് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം നടത്തേണ്ടത്. ഈദ് ഗാഹുകള്‍ക്ക് സമീപമുള്ള മസ്ജിദുകളും, പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ പതിവായി എത്താത്ത മസ്ജികളും ഒഴികെയുള്ള എല്ലാ മസ്ജിദുകളിലും ഔദ്യോഗിക ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്തണം. ഈദ് നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്തവരെയും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവരെയും കണക്കിലെടുത്ത് എല്ലാ മസ്ജിദുകളിലും ജുമുഅ ഖുതുബയും നമസ്‌കാരവും നടത്തണമെന്നും മന്ത്രാലയം […]