സൗദിയില്‍ ആശ്രിത ലെവി; ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റ് പോയാല്‍ ലെവി തിരിച്ചു കിട്ടുമോ മറുപടി
റിയാദ് – സൗദി അറേബ്യയിൽ ആശ്രിത ലെവി അടച്ചശേഷം ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റിൽ പോവുകയാണെങ്കിൽ ലെവിയിൽ സൗദി അറേബ്യയിൽ തുക തിരിച്ചുലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ജവാസാത്ത് ഡയറക്ടറേറ്റ്. ഇത്തരം സന്ദർഭങ്ങളിൽ അടച്ച തുക തിരിച്ചുലഭിക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. ആശ്രിത ലെവിയും മൂന്നു മാസത്തേക്ക് അടക്കാൻ നിലവിൽ സംവിധാനമുണ്ട്. വിദേശികളുടെ ഇഖാമ പുതുക്കുന്ന സമയത്ത് ബാങ്കുകൾ വഴി സർക്കാർ സേവനങ്ങൾക്കുള്ള സദാദ് സംവിധാനത്തിലൂടെയാണ് ആശ്രിത ലെവി അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന കാലാവധി വരെയുള്ള […]